HOME
DETAILS
MAL
വിദേശ എന്ജിനീയര്മാരെയും ടെക്നീഷ്യന്മാരെയും തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കും
backup
December 18 2016 | 04:12 AM
ജിദ്ദ: വിദേശികളായ എന്ജിനീയര്മാരെയും ടെക്നീഷ്യന്മാരെയും തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റേതാണ് പുതിയ നിര്‍ദേശം.
സഊദിയില്‍ ജോലിചെയ്യുന്ന വിദേശികളായ എന്‍ജിനീയര്‍മാര്‍, എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് വ്യവസ്ഥ. പുതിയ ഇഖാമ നല്കുമ്പോഴും പുതുക്കുമ്പോഴും യോഗ്യതയും അനുഭവ പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് വ്യക്തത ഉറപ്പാക്കും. ഈ നടപടി യോഗ്യരല്ലാത്തവരെ കണ്ടെത്താന്‍ സഹായകമാവും. എന്‍ജിനീയറിങ് കൗണ്‍സിലിനെ ജവാസാത്ത്, സഊദി ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെടുത്തുമെന്നും കൗണ്‍സില്‍ മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."