പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനായില്ല; വെനസ്വേലയിലെ നോട്ട് പിന്‍വലിക്കല്‍ നീട്ടിവച്ചു
കാരക്കാസ്: നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വെനസ്വേല തല്‍ക്കാലം മരവിപ്പിച്ചു. 100 ബൊളിവര്‍ ബാങ്ക് നോട്ട് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തീരുമാനം നീട്ടുകയാണെന്ന് പ്രസിഡന്റ് നിക്കോളസ് മഡ്യൂറോ പ്രഖ്യാപിക്കുകയായിരുന്നു. ജനുവരി രണ്ടു വരെ നോട്ടുകള്‍ സ്വീകരിക്കും.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടാണ് 100 ബൊളിവര്‍. കഴിഞ്ഞ ഞായറാഴ്ചയാണ് മഡ്യൂറോ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നൂറിന്റെ ബൊളിവര്‍ നോട്ടുകള്‍ കൊളംബിയന്‍ നഗരങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് നോട്ടുകള്‍ നിരോധിച്ചത്.
ലോകത്ത് ഏറ്റവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യമാണ് വെനസ്വേല. 100 ബൊളിവര്‍ നോട്ടിന്റെ മൂല്യം 190 ഇന്ത്യന്‍ പൈസയ്ക്കു തുല്യമാണ്. എന്നിരിക്കേയാണ് നോട്ട് പിന്‍വലിക്കലുമുണ്ടായത്. ഇതോടെ രാജ്യത്താകമാനം രൂക്ഷ പ്രതിസന്ധിയുണ്ടാവുകയായിരുന്നു.
നോട്ട് പിന്‍വലിച്ചതോടെ രാജ്യത്തെ നിരവധി കടകള്‍ പൂട്ടേണ്ടി വന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് പണമില്ലാതായി. ഇതോടെ ജനങ്ങള്‍ നഗരങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട് 32 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്ത് ഏറ്റവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യമാണ് വെനസ്വേല. 100 ബൊളിവര്‍ നോട്ടിന്റെ മൂല്യം 190 ഇന്ത്യന്‍ പൈസയ്ക്കു തുല്യമാണ്. എന്നിരിക്കേയാണ് നോട്ട് പിന്‍വലിക്കലുമുണ്ടായത്. ഇതോടെ രാജ്യത്താകമാനം രൂക്ഷ പ്രതിസന്ധിയുണ്ടാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."