ഭോപ്പാലില്‍ കൂലിപ്പണിക്കാരന് അറിയാതെ അക്കൗണ്ടിലെത്തിയത് ഒരു കോടി രൂപ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹോസങ്കാബാദ് സ്വദേശിയായ ആശാറാം വിശ്വകര്‍മ എന്ന കൂലിപ്പണിക്കാരന്റെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടി രൂപ. ആദായ നികുതി വകുപ്പ് അയച്ച നോട്ടിസ് കണ്ടാണ് ആശാറാം ഇത്രയും തുക തന്റെ അക്കൗണ്ടിലെത്തിയ വിവരമറിഞ്ഞത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ കിഡിയ ബ്രാഞ്ചിലാണ് ആശാറാമിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉള്ളത്. എങ്ങനെയാണ് ഇത്രയും തുക തന്റെ അക്കൗണ്ടിലെത്തിയതെന്ന അറിയില്ലെന്നാണ് ആശാറാം പറയുന്നത്. പിന്നീട് ബാങ്ക് അധികൃതര്‍ തന്നെ വിശദീകരണവുമായി രംഗത്തത്തി. ആശാറാം നിക്ഷേപിച്ചത് 10,000 രൂപ മാത്രമാണ്. ബാങ്ക് ജീവനക്കാരുടെ പിഴവ് മൂലമാണ് ഇത്് സംഭവിച്ചത്. ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിച്ചതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.
500 രൂപയുടെ 20 നോട്ടുകളാണ് ആശാറാം നിക്ഷേപിച്ചത്. എന്നാല്‍ 500 രൂപയുടെ 20,000 നോട്ടുകള്‍ നിക്ഷേപിച്ചതായാണ് ബാങ്ക് ജീവനക്കാരന് രേഖപ്പെടുത്തിയത്. അതിനാലാണ് ഇങ്ങനെ വന്നതെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."