സമസ്ത നവോത്ഥാന കാംപയിന് ജനുവരി മുതല്‍
കോഴിക്കോട്: സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'വഴിവിളക്ക് ' പ്രമേയത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ അര്ധവാഷിക നവോത്ഥാന കാംപയിന് നടത്തും. എസ്.കെ.ജെ.യു, എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.ജെ.എം, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എം.എം.എ, എസ്.കെ.എസ്.ബി.വി എന്നീ കീഴ്ഘടകങ്ങളുടെ ജില്ലാതലം മുതല്‍ ശാഖാതലം വരെ ആശയ പ്രചാരണം, പ്രതിരോധം, വിദ്യാഭ്യാസ സക്രിയ, ആത്മീയ ചേതക, ദേശീയ ചേതന, ധാര്‍മിക ബോധനം, ലഹരിമുക്ത യജ്ഞം, ആരോഗ്യ സംരക്ഷണം, സാമൂഹ്യ സേവനം എന്നീ പദ്ധതികളോടുകൂടിയാണ് കാംപയിന് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. ഡിസംബര്‍ 26ന് മണ്ഡലംതലങ്ങളില്‍ വിളംബര സംഗമങ്ങള്‍ നടക്കും.
സംഗമങ്ങളില്‍ പ്രതിനിധികളായി നാസര്‍ ഫൈസി കൂടത്തായി (കോഴിക്കോട് സിറ്റി), ഒ.പി അഷ്റഫ് (ബേപ്പൂര്‍), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (എലത്തൂര്‍), കെ.എന്‍.എസ് മൗലവി (കൊയിലാണ്ടി), ലത്തീഫ് മാസ്റ്റര്‍ (വടകര), സി.എച്ച് മഹ്മൂദ് സഅദി (നാദാപുരം), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (കുറ്റ്യാടി), കെ.കെ ഇബ്റാഹിം മുസ്ലിയാര് (ബാലുശ്ശേരി), നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ (പേരാമ്പ്ര), ഒ.പി അഷ്റഫ് (തിരുവമ്പാടി), റഷീദ് ഫൈസി വെള്ളായിക്കോട് (കൊടുവള്ളി), നാസര്‍ ഫൈസി കൂടത്തായി (കുന്ദമംഗലം) സംബന്ധിക്കും.
കാംപയിന് സമിതി യോഗത്തില്‍ ചെയര്മാന് ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, ആര്.വി കുട്ടിഹസന് ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, മുഹമ്മദ് പടിഞ്ഞാറത്തറ, റഫീഖ് വാകയാട്, സിദ്ദീഖ് വെള്ളിയോട്, അബ്ദുറസാഖ് മായനാട്, ആരിഫ് കൊയിലാണ്ടി, കെ.പി.സി ഇബ്റാഹിം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, കെ.എം.എ റഹ്മാന്, പി. ഹസൈനാര്‍ ഫൈസി, മാമുക്കോയ ഹാജി, സലാം ഫൈസി മുക്കം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."