കറന്‍സി രഹിത ഡിജിറ്റല്‍ ജില്ല; ശില്‍പശാല നടത്തി
കല്‍പ്പറ്റ: കറന്‍സി രഹിത ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതക്ക് മുന്നോടിയായി അക്ഷയ പ്രെജക്ട് ജില്ലാ ഓഫിസും വികാസ് പീഡിയയും ലീഡ് ബാങ്കും ചേര്‍ന്ന് ഏകദിന ശില്‍പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്തു. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ മേഖലയില്‍ കേരളത്തിന്റെ വളര്‍ച്ച വളരെ പിന്നിലാണെന്നും അത് മാറ്റാനായി സാധാരണക്കാര്‍ക്കിടയിലേക്ക് നൂതന സമ്പ്രദായങ്ങളുമായി ഇറങ്ങിച്ചെല്ലണമെന്നും ചെറുതും വലുതുമായ മുഴുവന്‍ പണമിടപാടുകളും ഡിജിറ്റലാകുന്നതോടുകൂടി സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് മാനേജര്‍ ഇ.കെ സൈമണ്‍, ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, ഡി.ഡി.പി. രജീഷ് ചെറിയനടയ്ക്കല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, വികാസ്പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി ഷിബു, സി.എസ്.സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ജോയല്‍ ജെയിംസ്, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, സി.എസ്.സി.വി.എല്‍.ഇ. കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."