സ്കറിയയുടെ തോട്ടത്തില്‍ 'കണ്ണുവച്ച് ' കര്‍ഷകര്‍
തരിയോട്: പിതൃസ്വത്തായി ലഭിച്ച അര ഏക്കര്‍ മണ്ണേയുള്ളൂ തരിയോട് നാമറ്റത്തില്‍ സ്കറിയക്ക്. പക്ഷേ, 'ഓണേഴ്സ് പ്രൈഡ്, നൈബേഴ്സ് എന്‍വി' എന്ന പാടിപ്പതിഞ്ഞ പരസ്യവാചകം ചേര്‍ത്തുവയ്ക്കേണ്ടതാണ് പൊന്നുവിളയുന്ന ഈ ഭൂമിയോട്. കാപ്പിയും കുരുമുളകും ഫലവൃക്ഷങ്ങളും നിറഞ്ഞ് പച്ചയുടുത്തുനില്ക്കുന്ന ഭൂമി സ്കറിയയുടെയും കുടുംബത്തിന്റെയും മനസില്‍ നിറക്കുന്നത് അഭിമാനം. അതുവഴി കടുപോകുന്ന കര്‍ഷക ഹൃദയങ്ങളില്‍ വിതയ്ക്കുതാകട്ടെ 'അസൂയ'യുടെ വിത്തുകള്‍.
ജില്ലയില്‍ പലേടത്തും കുരുമുളകുകൃഷി മുച്ചൂടും മുടിഞ്ഞതിന്റെ കഥകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ ഇടം പിടിക്കുമ്പോഴാണ് സ്കറിയയുടെ മണ്ണില്‍ കുരുമുളക് ചെടികള്‍ തികഞ്ഞ ആരോഗ്യത്തോടെ നില്ക്കുന്ന കാഴ്ച. തോട്ടത്തിലെ ഇതര സസ്യലതാദികളിലും കാണാം തഴപ്പും കൊഴുപ്പം. ഇതിന്റെ രഹസ്യം ചോദിച്ചാല്‍ അന്‍പതുകളിലുള്ള സ്കറിയ പറയും മണ്ണ് തിരിച്ചുതരുന്ന സ്നേഹമാണിതെന്ന്.
കൃഷി ശാസ്തീയമായി അഭ്യസിച്ച കര്‍ഷകനല്ല സ്കറിയ. പക്ഷേ, പത്താം വയസുമുതല്‍ പിതാവിനൊപ്പം ഭൂമിയില്‍ പണിയായുധമേന്തിയതിന്റെ അനുഭവം അദ്ദേഹത്തിനുണ്ട്. ഇതാണ് സ്കറിയയുടെ കൃഷിയുടെ വിജയരഹസ്യവും.
തരിശു നിലമാണ് സ്കറിയക്ക് പിതാവ് ഇതില്‍ അഞ്ച് വര്‍ഷം മുമ്പ് നട്ടതാണ് പന്നിയൂര്‍- ഒന്ന്, തണ്ടിയോടന് ഇനങ്ങളില്‍പ്പെട്ട 150 കുരുമുളക് ചെടികള്‍. കഴിഞ്ഞവര്‍ഷം ഒരു ക്വിന്റല്‍ കുരുമുളക് ലഭിച്ചു. ഈ വര്‍ഷം മൂന്നു ക്വിന്റല്‍ വിളവാണ് പ്രതീക്ഷ.
ഫലം പുറപ്പെടുവിക്കുന്നതില്‍ കാപ്പിച്ചെടികളും പിന്നിലല്ല. രാസവളങ്ങളും കീടനാശിനികളും പാടേ വെടിഞ്ഞാണ് സ്കറിയയുടെ കൃഷി. ഭാര്യ മേഴ്സിയും മൂന്ന് പെമക്കളുമാണ് കൃഷിയില്‍ സ്കറിയയുടെ സഹായികള്‍. കല്‍പ്പറ്റയില്‍ നിന്നു തോട്ടത്തിനു അടുത്തുകൂടിയാണ് ബാണാസുരസാഗര്‍, കര്‍ലാട് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴി. സഞ്ചാരികളില്‍ ചിലര്‍ വാഹനം നിര്‍ത്തിയിട്ടാണ് സ്കറിയയുടെ തോട്ടത്തിലെ ഹരിതാഭ നിരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."