HOME
DETAILS
MAL
ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫിസുകളും വീടും നേതാക്കള്‍ സന്ദര്‍ശിച്ചു
backup
May 22 2016 | 21:05 PM
കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫിസുകളും വീടും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്, കുന്നംകുളത്തെ നിയുക്ത എം.എല്‍.എ എ.സി മൊയ്തീന് എന്നിവരാണ് എടവിലങ്ങിലെത്തിയത്.
അക്രമികള്‍ തല്ലിതകര്‍ത്ത് തീവച്ച സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫിസ്, സി.ഐ.ടി.യു ഓഫിസും, അക്രമണം നടന്ന പഞ്ചായത്തംഗവും, ഡി.വൈ.എഫ്.ഐ നേതാവുമായ എ.പി ആദര്‍ശിന്റെ വീടും നേതാക്കള്‍ സന്ദര്‍ശിച്ചു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, സി.പി.എം ജില്ലാ കമ്മറ്റിയംഗം അമ്പാടി വേണു, ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരന്, ഏരിയ കമ്മിറ്റിയംഗം വി.കെ ബാലചന്ദ്രന്, ലോക്കല്‍ സെക്രട്ടറി കെ.കെ സുരേന്ദ്രന് നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."