ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ റേഡിയോകള്‍ കെട്ടിക്കിടക്കുന്നു
മാനന്തവാടി: പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് ആവിഷ്‌കരിക്കുകയും അഴിമതിയുടെ കൂത്തരങ്ങാകുകയും ചെയ്ത പദ്ധതികളിലേക്ക് ഒന്നു കൂടി. കമ്മ്യൂനിറ്റി റേഡിയോ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ വകുപ്പ് ആവിഷ്‌ക്കരിച്ച റേഡിയോ വിതരണ പദ്ധതിയാണ് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടാതെ ഖജനാവിന് നഷ്ടക്കച്ചവടമാകുന്നത്.
2015- 16 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,88,288 രൂപ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ റേഡിയോകളാണ് ഒമ്പത് മാസമായിട്ടും ആദിവാസികള്‍ക്ക് വിതരണം ചെയ്യാതെ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. മാനന്തവാടി ട്രൈബല്‍ വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. 2016 മാര്‍ച്ച് 15ന് തുക മുഴുവനായി ടെന്‍ഡര്‍ ലഭിച്ച കടക്കാരന് കൊടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പണം നല്‍കിയതല്ലാതെ റേഡിയോ കൈപ്പറ്റാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലത്രേ. ക്വട്ടേഷന്‍ ലഭിച്ച കടയുടെ ഗോഡൗണില്‍ ഇപ്പോഴും ഇവ കെട്ടികിടക്കുന്നുണ്ടന്നാണ് സൂചന. 986 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഗുണഭോക്താക്കളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അടിയ, പണിയാ കാട്ടുനായ്ക്ക കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. റേഡിയോ മാറ്റൊലി നല്‍കിയ പ്രൊപ്പോസിലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
തങ്ങള്‍ പദ്ധതി നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും പദ്ധതി നടപ്പിലാക്കേണ്ടത് പട്ടികവര്‍ഗ വികസന വകുപ്പാണെന്ന് റേഡിയോ മാറ്റൊലി അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം പദ്ധതി നടത്തിപ്പിലെ അഴിമതി അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് വിവരവകാശ പ്രവര്‍ത്തകനായ കെ അസിസ് വിജിലന്‍സിനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."