കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് അത്ലറ്റിക് മീറ്റ്
തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് അത്ലറ്റിക് മീറ്റിലെ ആദ്യദിനത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ 11 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ വിഭാഗത്തില്‍ 24 പോയിന്റുമായി മുന്നാട് പീപ്പിള്‍സ് കോളജും വനിത വിഭാഗത്തില്‍ 51 പോയിന്റുമായി സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനും ഒന്നാം സ്ഥാനത്ത്.
പുരുഷ വിഭാഗത്തില്‍ 23 പോയിന്റുമായി ഗവ. കോളജ് കാസര്‍കോടും വനിത വിഭാഗത്തില്‍ 10 പോയിന്റുമായി കേയി സാഹിബ് ട്രെയിനിങ് കോളജ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു. മീറ്റിന്റെ അദ്യദിനത്തില്‍ ഒരു മീറ്റ് റെക്കോഡ് പിറന്നു. പുരുഷ വിഭാഗം 100 മീറ്റര്‍ മത്സരത്തില്‍ കാസര്‍കോട് ഗവ. കോളജിലെ അക്ഷയ് കുമാര്‍ 10.8 സെക്കന്റില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010 ല്‍ ജിബി പീറ്റര്‍ സ്ഥാപിച്ച 10.9 പഴങ്കഥയാക്കിയാണ് അക്ഷയ് കുമാര്‍ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്.
മത്സരങ്ങള്‍ സര്‍വകലാശാല പ്രൊ. വൈ. ചാന്‍സിലര്‍ ഡോ. ടി അശോകന് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. പി.ടി ജോസഫ് അധ്യക്ഷനായി. മീറ്റ് ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചിനു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."