നേതാക്കള്‍ക്കെതിരേ കള്ളക്കേസ്; നിയമപരമായി നേരിടും
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളിയില്‍ സമസ്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ച അക്രമികളെ പിടികൂടാന്‍ തയാറാകാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുത്ത പൊലിസിന്റെ നടപടിക്കെതിരെ നിയമപരമായി പോരാടുമെന്ന് എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി ഇബ്രാഹീം, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദുണ്ണി ഹാജി എന്നിവര്‍ പറഞ്ഞു. പരുക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നേതാക്കള്‍. പ്രശ്നം നടന്ന പള്ളിക്കല്‍ ബസാര്‍ പള്ളി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഇന്നലെ സന്ദര്‍ശിച്ചു. എന്ത് വിലകൊടുത്തും നിയമപരമായ രീതിയില്‍ തന്നെ പള്ളി പ്രാര്‍ഥനക്ക് തുറന്ന് കൊടുക്കാനാവശ്യമായ എല്ലാ നടപടികളും ഉടന്‍ കൈകൊള്ളുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."