യൂത്ത് കോണ്‍ഗ്രസ് സമരം - റെയില്‍വെ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ തുറന്നുകൊടുത്തു
ആലുവ: റെയില്‍വേ സ്റ്റേഷനില്‍ ഉത്ഘാടനം കഴിഞ്ഞതു മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച എസ്‌കലേറ്റര്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിച്ചു. ആയിരക്കണക്കിനു യാത്രക്കാരെയും പ്രായമായവരെയും ബുദ്ധിമുട്ടിക്കുന്ന റെയില്‍വെ അധികാരികളുടെ യാത്രക്കാരോടുള്ള അവഗണയില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ അധികാരികള്‍ തുടക്കത്തില്‍ തന്നെ മരണമണി മുഴക്കിയ എസ്‌കലേറ്ററില്‍ റീത്ത് വച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രതിക്ഷേധിച്ചു.തുടര്‍ന്ന് സ്റ്റേഷന്‍ മാനേജരോട് എസ്‌കലേറ്റര്‍ തുറന്നുകൊടുക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്‌കലേറ്ററില്‍ കുത്തിയിരി പ്പു സമരം ആരംഭിച്ചു.കുത്തിയിരുപ്പ് സമരം തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ സ്റ്റേഷന്‍ മാനേജര്‍ ബാലചന്ദ്രന്‍ എസ്‌കലേറ്റര്‍ ജനങ്ങള്‍ക്കായി തുറന്ന് പ്രവര്ത്തിപിച്ചു. ആലുവ റെയില്‍വെ സ്റ്റേഷില്‍ സ്റ്റെപ്പ് കയറാന്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന വ്യാപക പരാതിക്ക് പരിഹാരമായിട്ടാണ് എസ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. . എസ്‌കലേറ്ററിന്റെ ഉത്ഘാടനം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോള്‍ തന്നെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് യാത്രക്കാരും നഗരസഭയും ജനപ്രതിനിധികളും പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിക്ഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്‌കലേറ്ററിന് അകാല ചരമം നല്‍കിയ റെയില്‍വെ അധികാരികള്‍ക്ക് ആദരജ്ഞലികള്‍ അര്‍പ്പിച്ച് റീത്ത് വെച്ചത്. പ്രതിഷേധവുമായി എത്തിയ യൂത്ത്കാരോട് മാനേജര്‍ പറഞ്ഞത് നിലവിലുള്ള വൈദ്യുതി റെയില്‍വെ സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് എസ്‌കലേറ്ററില്‍ റീത്ത് വെച്ചു. പ്രതിഷേധത്തിന് ലത്തീഫ് പൂഴിത്തറ, കെ. കെ. ജമാല്‍, ഫാസില്‍ ഹുസൈന്‍, മണ്ഡലം പ്രസിഡന്റുമാരായ ഹസിം ഖാലിദ്, സെബാസ്റ്റ്യന്‍പോള്‍, ലിനീഷ് വര്‍ഗ്ഗീസ്, യൂത്ത് നേതാക്കളായ ഷെമീര്‍ മീന്ത്രക്കല്‍ , പി. എ. എച്ച്. അസ്ലം, എം. എ. കെ. നജീബ്, രാജേഷ് പുത്തനങ്ങാടി, അജ്മല്‍ കാബായി, കെ. ബി. നിജാസ്, അജ്മല്‍ എ. എ., അനൂപ് ശിവശക്തി, ഫിജാസ് തുരുത്ത്, എം. എസ്. സനു, അനന്തു കെ. കെ., ഇജാസ് എടയപ്പുറം, ആന്റോ ബേബി, ഷെമീര്‍ കല്ലുങ്കല്‍, നിസ്സാം പുതുവാശ്ശേരി, മാര്‍ട്ടിന്‍ വര്‍ഗ്ഗീസ്, ഉബൈദ് കുന്നത്തേരി, അമീര്‍ഷാ, എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."