നഗരത്തിലെ ശുചിമുറി: രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ളത് 743 എണ്ണം
കോട്ടയം: നഗര പ്രദേശങ്ങളിലെ ശുചിമുറി നിര്‍മാണ സമയം ഈമാസം 31 ന് അവസാനിക്കാനിരിക്കെ പൂര്‍ത്തീകരിക്കാനുള്ളത് 743 എണ്ണം.
ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ (തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനമില്ലാത്ത) കാമ്പയിന്റെ ഭാഗമായി ഇതുവരെ 423 ശുചിമുറികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഒരു ശുചിമുറിക്ക് സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കുന്നത് 15,400- രൂപയാണ്. എന്നാല്‍, ദുര്‍ഘടപ്രദേശളിലെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായ തുകയായ 15,400- രൂപ കൊണ്ട് ശൗചാലയ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രായോഗിക മല്ല. ഇത്തരം പ്രദേശങ്ങളിലെ ടോയിലറ്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനു പുറമെ അധികതുക വേണ്ടിവരുമെന്ന് ഗുണഭോക്താക്കള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ അധികമായി വേണ്ടിവരുന്ന തുക സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും സന്നദ്ധ സഹായമായി കണ്ടെത്താന്‍ മുനിസിപ്പാലിറ്റികള്‍ ശ്രമിക്കണമെന്നാണ് കലക്ടര്‍ നല്‍കുന്ന നിര്‍ദേശം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇത്രയും ശുചിമുറികള്‍ പൂര്‍്്ത്തീകരിക്കാനുള്ളതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഇതിന് നഗരസഭാ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."