HOME
DETAILS

സഹകരണ സംരക്ഷണ ദിനം: പ്രത്യേക പ്രചരണത്തിന് ഇന്ന് തുടക്കം

  
backup
December 18 2016 | 06:12 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

 


കോട്ടയം:കുടുംബങ്ങളെ സഹകരണ പ്രസ്ഥാനവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഇന്ന് സഹകരണ സംരക്ഷണ ദിനം ആചരിക്കും. കേരളത്തിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും എല്ലാ കുടുംബങ്ങളേയും സഹകരണ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പ്രത്യേക പ്രചരണ പരിപാടിക്കും ഇന്ന് തുടക്കം കുറിക്കും.
ജനപ്രതിനിധികളും സഹകാരികളും ഉദ്യോഗസ്ഥരും ഓരോ വീട്ടിലും എത്തി എല്ലാ കുടുംബങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറക്കുന്നതിന് സൗകര്യമൊരുക്കും. സഹകരണ നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും സഹകരണ സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചുമുള്ള ബോധവത്ക്കരണവും ഇത് ലക്ഷ്യമിടുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രചരണ പരിപാടികള്‍ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ക്ക് ജില്ലയില്‍ ഇതിനകം തന്നെ രൂപം നല്‍കിയതായി സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
പ്രത്യേക പ്രചരണ പരിപാടി ജനുവരി 10 വരെ നീണ്ടു നില്‍ക്കും. പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം പ്രസ്തുത നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേകര്‍ക്ക് നിക്ഷേപ ഗ്യാരന്റിയും സര്‍ക്കാരിന്റെ നിക്ഷേപ സുരക്ഷ പദ്ധതിയുടെ ആനുകൂല്യവും ലഭിക്കും. എല്ലാ സഹകരണ നിക്ഷേപങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുളള കെ.വൈ.സി മാനദണ്ഡങ്ങള്‍ ബാധമാക്കിയിട്ടുളളത് കൂടാതെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റ കെ.വൈ.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവയിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ സുരക്ഷ മാന ദണ്ഡങ്ങളും ബാധകമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നബാര്‍ഡും അംഗീകരിച്ചിട്ടുളളതാണ്. ലളിതമായ വ്യവസ്ഥകളിന്‍മേല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയും വിലക്കയറ്റം തടയുന്നതിന് വിപണിയില്‍ യഥാസമയം ഇടപെടുകയും ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടത് നാടിന്റെ ആവശ്യമാണെന്നും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനുളള പരിശ്രമങ്ങള്‍ക്ക് പിന്തുണ ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ സി.എ. ലത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago