ക്ഷീര കര്‍ഷര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നല്‍കി
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരോല്‍പ്പാദനവുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ച് കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സി.എ. ലത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 16000 തോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഭക്ഷ്യ സുരക്ഷാനിയമം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുവായ പാല്‍ ശുദ്ധവും പോഷക സമൃദ്ധവുമായി ഉല്‍പ്പാദിപ്പിക്കണം. കര്‍ഷകരുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിന്റെ ശുദ്ധിയേയും ബാധിക്കുമെന്നതിനാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഗുണ നിലവാര ഘടകങ്ങള്‍ കര്‍ഷകര്‍ മനസ്സിലാക്കണം. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി.കെ. അനികുമാരി, ജില്ലാ ക്വാളിറ്റി കണ്‍ട്രോളര്‍ ആര്‍. അനീഷ് കുമാര്‍, അസി. ഡയറക്ടര്‍ പി. ഇ. ഷീല, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. ടി. മാത്യു, ഇന്‍സ്ട്രക്ടര്‍ എം. ജി. വിജയകുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."