HOME
DETAILS
MAL
നിരോധനാജ്ഞക്കിടയിലും കൊടുങ്ങല്ലൂരില്‍ അക്രമം
backup
May 22 2016 | 21:05 PM
കൊടുങ്ങല്ലൂര്‍: നിരോധനാജ്ഞക്കിടയിലും കൊടുങ്ങല്ലൂരില്‍ അക്രമം. മതിലകം പൊലിസ് സ്റ്റേഷന് പരിധിയിലുള്ള ശ്രീനാരായണപുരം ആലയിലാണ് വീടും കാറും ഉള്‍പ്പടെ അടിച്ചു തകര്‍ത്തത്.
മുന്‍ മന്ത്രി വി.കെ രാജന്റെ പേഴ്സണല്‍ സ്റ്റാഫും സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ചക്കന്തറ ബിജുവിന്റെ വീടിനും വാഹനത്തിനും നേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.
വീടിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന മാരുതി റിറ്റ്സ് കാറും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മതിലകം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."