HOME
DETAILS

മൂന്നാര്‍ ടൗണ്‍ഷിപ്പ് വികസന അതോറിറ്റി രൂപീകരിക്കാന്‍ വീണ്ടും ശ്രമം; ഓര്‍ഡിനന്‍സ് ഇറക്കിയേക്കും

  
backup
December 18 2016 | 06:12 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf

 

തൊടുപുഴ: മൂന്നാര്‍ ടൗണ്‍ഷിപ്പ് വികസന അതോറിറ്റി രൂപീകരിക്കാന്‍ വീണ്ടും ശ്രമം. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിഭാഗം കരുനീക്കം നടത്തി അട്ടിമറിക്കുകയായിരുന്നു. അതോറിറ്റിയുടെ രൂപവും ഭാവവും ഓഫീസും വരെ അന്ന് തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സ് വഴി ടാറ്റയില്‍ നിന്നും 1036 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് വികസന അതോറിറ്റി രൂപീകരിക്കാനാണ് ഇപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ദേവികുളം സബ് കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ഇടുക്കി കലക്ടറെ മൂന്നാര്‍ ടൗണ്‍ഷിപ്പ് വികസന അതോറിറ്റി ചെയര്‍മാനാക്കാനാണ് പദ്ധതി.

ആറ് മേഖലകളില്‍ സുസ്ഥിര വകസനമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. മൂന്നാര്‍ ടൗണില്‍ ടാറ്റയ്ക്ക് പാട്ടം നല്‍കി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ സ്വതന്ത്രമാക്കാന്‍ സംവിധാനം ഒരുക്കുകയാണ് അതോറിറ്റിയുടെ പ്രഥമ ലക്ഷ്യം. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലധിഷ്ടിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കലും ലക്ഷ്യമിടുന്നു. റവന്യു ഉള്‍പ്പടെ എല്ലാ വകുപ്പുകള്‍ക്കും ഓഫീസുകളും ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിക്കും. നിലവില്‍ ടാറ്റയുടെ ഔദാര്യത്തിലാണ് മൂന്നാറില്‍ പല സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ഹബ് മോഡലില്‍ ഒരു പ്രത്യേക മേഖലയില്‍ എല്ലാവിധ ടൂറിസം പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കും. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മൂന്നാറിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അതോറിറ്റിയുടെ ചുമതലയായിരിക്കും.

അതോറിറ്റി രൂപീകരണം വഴി ടാറ്റയുടെ പിടിയില്‍ നിന്നും മൂന്നാര്‍ ടൗണിനെ മോചിപ്പിക്കലാണ് പ്രധാന ലക്ഷ്യം. ഇതിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കാനാണ് സബ് കലക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന ഭൂമി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് 45 വര്‍ഷം മുമ്പത്തെ ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നിലവിലുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും കരം പിരിച്ചും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കിയും നാട്ടുരാജാവായി ടാറ്റാ ഇപ്പോഴും വാഴുകയാണിവിടെ. കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം (കെ.ഡി.എച്ച്. ആക്ട്) തലനാരിഴ കീറി പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിറക്കിയത് (നമ്പര്‍ എല്‍.ബി. (എ) 2522771). ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ഹൈക്കോടതിയുടെ പരിഗണിയിലുമുണ്ട്.

ടാറ്റയുടെ അധീശത്വം മൂലം പൊറുതിമുട്ടിയ വ്യാപാരികളും പൊതുജനങ്ങളുമാണ് പരാതി നല്‍കിയിരിക്കുന്നത്. ടാറ്റയുടെ പിടിയില്‍ നിന്നും മൂന്നാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ഷങ്ങളായി സമരം നടത്തിവരികയാണ്. കെ.ഡി.എച്ച് ആക്ട് പ്രകാരം മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് കാണിച്ച് റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.എ. പ്രസന്നകുമാരി 2003ല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടുക്കി കലക്ടറായിരുന്ന എന്‍. രാമകൃഷ്ണനും ദേവികുളം സബ് കലക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം ടാറ്റായുടെ സ്വാധീനം മൂലം പാതിവഴിയില്‍ പരാജയപ്പെട്ടു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം മൂന്നാര്‍ ഇളക്കിമറിച്ചിട്ടും ടാറ്റയ്ക്ക് ഒരു പോറല്‍പോലും സംഭവിച്ചില്ല. 1,37,000 ഏക്കര്‍ വിസ്തൃതിയുള്ള മൂന്നാര്‍ ഉല്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് കേരളത്തിലെ ഏറ്റവും വലിയ വില്ലേജാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago