ഐ.എസ്.എല്‍ ഫൈനല്‍ പോരാട്ടം: കനത്ത സുരക്ഷയില്‍ കൊച്ചി
കൊച്ചി: ഐ.എസ്.എല്‍ കലാശ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി കനത്ത സുരക്ഷയിലാണ്. സ്‌റ്റേഡിയത്തിനു അകത്തും പുറത്തും ശക്തമായ പൊലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ മുതല്‍ തന്നെ കളി നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയ പരിസരത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്. വൈകീട്ട് 3.30 മുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കുന്നത്. ആറു മണിയോടെ പ്രവേശനം അവസാനിപ്പിക്കും. സ്‌റ്റേഡിയത്തിനകത്ത് പ്രവേശിച്ചാല്‍ മത്സരം അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. സ്റ്റേഡിയത്തിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പൊലിസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.ബാഗുകള്‍, ഹെല്‍മറ്റ്, വെള്ളക്കുപ്പികള്‍ തുടങ്ങിയവ സ്‌റ്റേഡിയത്തിലേക്കു കടത്താന്‍ അനുവദിക്കില്ല.
ടീം ഉടമകളായ സച്ചിന്‍ ടെന്‍റുല്‍ക്കർ,സൗരവ് ഗാംഗുലി സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍,വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി, തുടങ്ങി വി.ഐ.പികളുടെ വലിയ നിര തന്നെയാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുക. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗ്യാലറികളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."