യമനില്‍ ഭീകരാക്രമണം: 49 സൈനികര്‍ കൊലപ്പെട്ടു
ഏദന്‍:ശമ്പളംവാങ്ങാന് വരിനില്‍ക്കുകയായിരുന്ന 49 സൈനികരെ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തി. ഒരാഴ്ച മുന്‍പ് ഐ.എസ് ഭീകരര്‍ 50 സൈനികരെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്‍പാണ് ഇന്നലെ പുതിയ ആക്രമണം. സ്ഫോടക വസ്തുക്കള്‍ വഹിച്ചെത്തിയ ഐ.എസ് ചാവേര്‍ പട്ടാളക്കാരുടെ ഇടയിലേക്കെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ പട്ടാള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന സൊല്ബാന് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം.
നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എട്ട് ദിവസം മുന്‍പ് ഐ.എസ് നടത്തിയ സമാനമായ ആക്രമണത്തില്‍ 48 സൈനികര്‍ മരിക്കുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐ.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖ നഗരമാണ് ഏദന്‍. കഴിഞ്ഞ 20 മാസത്തിനിടയില്‍ സര്‍ക്കാര്‍ സേനയും ഭീകര സംഘടനകള്‍ ഉള്‍പ്പെടെയുള്ള വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ പതിനായിരത്തോളം പേര് കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."