എല്‍.ഡി.എഫ് മനുഷ്യച്ചങ്ങലയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നിന്ന് 5000 പേര്‍
നെയ്യാറ്റിന്‍കര: കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും നോട്ട് ക്ഷാമം പരിഹരിക്കണമെന്നും സഹകരണ മേഖലയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ടും എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നിന്ന് 5000 പേര്‍ പങ്കെടുക്കും. ഈ സമര പരിപാടിയുടെ പ്രചരണാര്‍ഥം 9 മേഖലകളില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ 20ന് നടക്കും. 22ന് 10 മേഖല കേന്ദ്രമാക്കി കാല്‍നട പ്രചരണ ജാഥകള്‍ നടത്തും. 27, 28 തിയതികളില്‍ വാര്‍ഡ്, ബൂത്ത് അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.
പരിപാടിയുടെ വിജയത്തിനു വേണ്ടി നെയ്യാറ്റിന്‍കര സി.പി.എം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രാഘവന്‍നായര്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, സി.പി.എം നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍, മോഹന്‍ദാസ്, ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ബന്‍സര്‍, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം ആറാലുംമൂട് മുരളീധരന്‍നായര്‍, മുരുകേശന്‍ ആശാരി, വി.രാജേന്ദ്രന്‍, വി.കേശവന്‍കുട്ടി, തിരുപുറം മോഹന്‍കുമാര്‍, ജി.എന്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."