നെയ്യാര്‍ഡാം ഉള്‍പ്പെടെ ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികകള്‍ ഒഴിവു നികത്തി
കാട്ടാക്കട: നെയ്യാര്‍ഡാം ഡാമില്‍ എ.ഇ നിയമനമായി. ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികകള്‍ ഒഴിവു നികത്തി. ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പ്രവര്‍ത്തനം അവതാളത്തില്‍ എന്ന മാധ്യമവാര്‍ത്ത അതികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നെയ്യാര്‍ഡാമില്‍ വിനോദ് പി.എസ്നെയാണ് അടിയന്തിരമായി നിയമിച്ചത്. നെയ്യാറ്റിന്‍കര എ.ഇ ക്രിസ്തുദാസിനായിരുന്നു ഇവിടുത്തെ അധികചുമതല. കഴിഞ്ഞ നാലുമാസമായി ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് ചീഫ് ഓഫീസില്‍ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തിയതി ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
മാസങ്ങളായി നെയ്യാര്‍ഡാം ഇറിഗേഷന്‍ വകുപ്പ് ഓഫീസില്‍ എ.ഇ ഇല്ലാത്ത കാരണം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു. ദൈനംദിന ജോലികളും കനാല്‍, പാലം ഉള്‍പ്പടെയുള്ളവയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതോടെ അവതാളത്തിലായിരുന്നു. സ്വതന്ത്ര ചുമതല ആവശ്യമുള്ള നെയ്യാര്‍ ഇറിഗേഷന്‍ പദ്ധതി പ്രദേശത്തു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. നെയ്യാറ്റിന്‍കര, പാറശാല, നെയ്യാര്‍ഡാം എന്നിവിടങ്ങളില്‍ ഒരു എ.ഇയുടെ കീഴിലെ മേല്‍നോട്ടം ആയതിനാലാണ് ദൈനദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുന്നതു എന്ന് പ്രദേശവാസികളും സാമൂഹ്യ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."