മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: ഒളിവിലായിരുന്ന ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍
വെഞ്ഞാറമൂട്: മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വെഞ്ഞാറമൂട് ശാഖയിലെ അപ്രൈസറായിരുന്ന ഹരികുമാര്‍ (40)ആണ് അറസ്റ്റിലായത്. ഇയാള്‍ മറ്റു മൂന്നു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി മുക്കുപണ്ടം പണയംവച്ച് 2,65,200 രൂപയാണ് തട്ടിയെടുത്തത്.
ബാങ്കിന്റെ പ്രധാന ശാഖയില്‍ നിന്നുള്ള ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ പൊലിസ് കേസെടുക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ ആറ്റിങ്ങല്‍ പാലസ് റോഡിലെ വാടകവീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വെഞ്ഞാറമൂട് എസ്.ഐ ജെ.എസ് അശ്വനി, അഡീ.എസ്.ഐമാരായ ഗോപകുമാര്‍, രവി, എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."