അനധികൃതമായി കടത്തിക്കൊണ്ടുവന്ന 8.5 ടണ്‍ അരി പിടികൂടി
നെയ്യാറ്റിന്‍കര: അനധികൃതമായി തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 8.5 ടണ്‍ (10,500 കിലോ) അരി നെയ്യാറ്റിന്‍കര പിരായുംമൂട് ചെക്ക് പോസ്റ്റിനു സമീപം പിടികൂടി. ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര എസ്.ഐ ഷീജിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ഒറ്റയ്ക്ക് ബൈക്കില്‍ പിന്തുടര്ന്ന് അരി കടത്തിയ വാഹനത്തെ പിടികൂടുകയായിരുന്നു.
എസ്.ഐ ബൈക്ക് റോഡില്‍ വച്ച ശേഷം ലോറിയില്‍ ചാടിക്കയറുന്ന അവസരത്തില്‍ ലോറി ഡ്രൈവര്‍ അരികടത്തിയ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.ഐ സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി അരിയും വാഹനവും കസ്റ്റഡിയിലെടുത്തു.
വാഹനത്തില്‍ 75 കിലോയുടെ 140 ചാക്ക് അരിയാണുണ്ടായിരുന്നത്. ഇന്ന് കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഏത് തരം അരിയാണ് കടത്തികൊണ്ട് വന്നതെന്ന് അറിയാന്‍ കഴിയൂ. റേഷന്‍ അരിയാകാനാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു.
അരി യദാര്‍ത്ഥ പായ്ക്കറ്റ് മാറ്റി ജയ അരിയുടെ ചാക്കില്‍ നിറച്ചാണ് കൊണ്ട് വന്നിട്ടുള്ളത്. മഞ്ചുഷ എന്ന പേരിലുളള ലോറിയിലാണ് അരികടത്തി കൊണ്ടു വന്നത്. പൊലിസ് നടപടികള്‍ക്കു ശേഷം ഇന്ന് പിടിച്ചെടുത്ത അരി ടി.എസ്.ഒയ്ക്ക് കൈമാറുമെന്ന് നെയ്യാറ്റിന്‍കര എസ്.ഐ ഷിജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."