ദേശീയ വനിതാ പഞ്ചഗുസ്തി: കേരള ടീമിനെ ജിന്‍സി ജോസ് നയിക്കും
തൊടുപുഴ: ഛത്തീസ്ഗഡില്‍ നടക്കുന്ന 40 ാ മത് ദേശിയ വനിതാ പഞ്ചഗുസ്തി മത്സരത്തില്‍ കേരളാ ടീമിനെ ദേശീയതാരം ജിന്‍സി ജോസ് നയിക്കും. രണ്ടുതവണ ദേശീയതാരമായ ജിന്‍സി കഴിഞ്ഞവര്‍ഷം അന്തര്‍ദേശീയതലത്തില്‍ മത്സരിച്ച് ഏഴാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഇടുക്കി ഭൂമിയാംകുളം മുണ്ടനാനിയില്‍ ജോസിന്റെ (ലാലു) ഭാര്യയാണ് ജിന്‍സി. ഇവരുടെ പരിശീലകനും ജോസുതന്നെയാണ്. ജോസിന്റെ ശിക്ഷണത്തില്‍ പഞ്ചഗുസ്തിയില്‍ പ്രാവീണ്യംനേടിയ മകള്‍ ഉള്‍പ്പെടെ ആറുപേര്‍കൂടി ദേശിയ മത്സരത്തില്‍ മാറ്റുരക്കാനിറങ്ങുന്നുണ്ട്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജിന്‍സിയുടെ നേതൃത്വത്തിലുള്ള ടീമാണ് വനിതാ പഞ്ചഗുസ്തിയില്‍ ഇടുക്കിക്ക് കിരീടം നേടിക്കൊടുത്തത്. ഏഴംഗ ടീം ഇടുക്കിക്കുവേണ്ടി നേടിയത് അഞ്ച് ഒന്നാംസ്ഥാനവും നാല് രണ്ടാംസ്ഥാനവുമാണ്.സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചശേഷം നടക്കുന്ന ആദ്യ മത്സരമായതിനാല്‍ ദേശീയ മത്സരം കൂടുതല്‍ കടുത്തതാകുമെന്നാണ് ജിന്‍സിയും പരിശീലകന് ജോസും പറയുന്നത്. കഴിഞ്ഞ ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയ മകള്‍ ആന്‍സലറ്റ് ജോസ്, മുന്‍ ദേശീയ മത്സരാര്‍ഥികളായ മരിയാ ജോണ്സണ്, വി.എസ്. ഷീനാമോള്‍, പുതുമുഖങ്ങളായ ഡയനീഷ്യ സ്കറിയ, ജിന്‍സി ജിജി, ടിനു കെ.ജോര്‍ജ് എന്നിവരാണ് ദേശീയ മത്സരത്തില്‍ ഇടുക്കിയില്‍നിന്നും മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."