ഇന്ത്യ ലോക ചാംപ്യന്മാര്
ലക്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യയുടെ യുവ സംഘം കിരീടം സ്വന്തമാക്കിയത്. ഗുര്‍ജന്ദ് സിങും സിമ്രന്‍ജീത് സിങുമാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.
2001ല്‍ ഹൊബാര്‍ട്ടിലാണ് ഇന്ത്യ ആദ്യമായി ലോക കിരീടം നേടിയത്. ഇതിനു ശേഷം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ നേട്ടം. സ്വന്തം മണ്ണില്‍ ആദ്യമായാണ് ഇന്ത്യ ലോക ചാംപ്യന്മാരാകുന്നത്. ടൂര്‍ണമെന്റിനു ആതിഥ്യം വഹിക്കുന്ന രാജ്യം കിരീടം സ്വന്തമാക്കുന്നതും ഇത് ആദ്യമാണ്.
കളി തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ ഗര്ജന്ദ് സിങിലൂടെ ഇന്ത്യ ലീഡെടുത്തു. 22ാം മിനുട്ടില്‍ സിമ്രന്‍ജീത് സിങിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ ബെല്‍ജിയം ഒരു ഗോള്‍ മടക്കിയെങ്കിലും കിരീടത്തിലേക്ക് എത്താന്‍ അതു മതിയായില്ല.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. നേരത്തെ നാലു രാഷ്ട്രങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലും ബെല്‍ജിയത്തെ കീഴടക്കി ഇന്ത്യ കിരീടം നേടിയിരുന്നു. ആറു തവണ കിരീടം നേടിയ നിലവിലെ ചാംപ്യന്മാര് കൂടിയായ ജര്‍മനിയെ കീഴടക്കി ഫൈനലിലെത്തിയ ബെല്‍ജിയത്തിന് ആ മികവ് ഇന്ത്യക്കെതിരേ പുറത്തെടുക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."