ഭാഷകള്‍ക്ക് അതിര്‍വരമ്പ് നിശ്ചയിക്കരുത് : കടയ്ക്കല്‍
കടയ്ക്കല്‍: ഭാഷകള്‍ ജാതിമതങ്ങള്‍ക്കതീതമായി ഏവര്‍ക്കും സ്വായത്തമാക്കാനുള്ളതാണെന്നും അതിന് അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് മാനവികതയ്‌ക്കെതിരാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസ്ഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി. കടയ്ക്കല്‍ എം.എസ്.എം അറബിക് കോളജില്‍ അന്താരാഷ്ട്ര അറബിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതും ഇടതുവലതു മുന്നണികള്‍ പലപ്പോഴായി പ്രഖ്യാപിച്ചതുമായ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. എം.എസ് മൗലവി അധ്യക്ഷനായി. ജെ സുബൈര്‍, എസ്.എം. ഹസന്‍, എ. തോപ്പില്‍ താജുദ്ദീന്‍, പോരേടം സലീം ബാഖവി, താജുദ്ദീന്‍ കടയ്ക്കല്‍, എസ് .നിഹാസ്, എം. തമീമുദ്ദീന്‍, എം. കാമിലുദ്ദീന്‍, നാസിം കടയ്ക്കല്‍, അബ്ദുല്‍ മജീദ്, മുസ്തഫാ ഇബ്രാഹീം കൊട്ടാരക്കര, ആര്‍. ബാലന്‍, ആര്‍ .ഹരീഷ്, ഫൈസല്‍ നിലമേല്‍ സംസാരിച്ചു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നാസറുദ്ദീനെ ചടങ്ങില്‍ ആദരിച്ചു. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ റാങ്കുകള്‍ കരസ്ഥാമാക്കിയ അമീന്‍, ഫാത്തിമ ഷംന, അനു ബി .ചന്ദ്രന്‍ എന്നിവരെ സമ്മേളനത്തില്‍ അനുമോദിച്ചു. ഭാഷാ സെമിനാര്‍, ഭാഷാദിന സന്ദേശ റാലി, വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."