വിവാഹത്തട്ടിപ്പ്: പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ചവറ: നിരവധിപേരെ വിവാഹം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിന് കോടതി റിമാന്റ് ചെയ്ത കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശി ആലീസ് ജോര്‍ജ് എന്ന ലീലാമ്മ ജോര്‍ജി (44)നെ കൂടുതല്‍ തെളിവെടുപ്പിനായി ചവറ പൊലിസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇവര്‍ പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ ആളുകള്‍ പരാതിയുമായെത്തിയിട്ടുണ്ട്. കോട്ടയം, ചെങ്ങൂര്‍, കൊട്ടാരക്കര, കായംകുളം പൊലിസ് സ്‌റ്റേഷനുകളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്.
ഭര്‍ത്താവ് മരണപ്പെട്ടു പോയതായി ഇടവക വികാരിയുടെ പേരില്‍ വ്യാജ കത്ത് തയാറാക്കി അതു കാണിച്ച് നിരവധി പേരെ വിവഹം ചെയ്ത് വന്‍ തുകയാണ് ഇവര്‍ തട്ടിയെടുത്തത്. ഇവര്‍ക്ക് ഒത്താശകള്‍ ചെയ്ത് കൊടുത്ത കൊട്ടാരക്കര കുളക്കട സ്വദേശിയായ രാഷ്ട്രീയ നേതാവിനെ പിടികൂടാന്‍ ഇതുവരെ പൊലിസിനായിട്ടില്ല.ഇവരുടെ ആദ്യ ഭര്‍ത്താവ് അമ്പനാട്ടുകാരന്‍ ലാറന്‍സ് ബ്രിജീഷ് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്.
ഭാര്യ മരിച്ചു പോയവര്‍, ഭാര്യയുമായി പിണങ്ങിക്കഴിയുവര്‍ എന്നിവരെ വിവാഹപരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
ഇവര്‍ മുന്‍പ് വിദേശത്ത് ജയിലില്‍പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപെടാന്‍ സഹായിച്ച കൊട്ടരക്കര സ്വദേശിയായ ജോസ് പ്രകാശ് എന്നയാളില്‍ നിന്നു മാത്രം കോടികള്‍ തട്ടിയെടുത്തതായാണ് പൊലിസ് ലഭിച്ച വിവരം. ഇയാള്‍ തട്ടിപ്പ് തിരിച്ചറിയുന്നതിനു മുന്‍പ് മറ്റൊരാളെ വിവാഹം കഴിച്ച് ഇവര്‍ കടന്നുകളഞ്ഞു. കായംകുളം കറ്റാനം സ്വദേശി ജെറോ ഡേവിഡ്, പന്മന കൊല്ലക സ്വദേശി കെ.എം ജോസഫ് തുടങ്ങിയവരും തട്ടിപ്പിനിരയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."