മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ക്ക് 'രക്ഷിതാവ് '; നാഷനല്‍ ട്രസ്റ്റ് ആക്ട് ബോധവല്‍ക്കരണം ഇന്ന്
പാലക്കാട് : മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ക്ക് നാഷനല്‍ ട്രസ്റ്റ് ആക്ട് അനുശാസിക്കുന്ന അവകാശം ഉറപ്പാക്കുന്നതിനായി ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന് നടക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ലാ കലക്ടര്‍ അധ്യക്ഷയായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയും സംയുക്തമായാണ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ സെമിനാര്‍ നടത്തുന്നത്. രാവിലെ 10.30ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വില്ലേജ് ഓഫിസര്‍മാര്‍, സബ് രജിസ്ട്രാര്‍മാര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍മാര്‍ (സി.ഡി.പി.ഒ), മസ്തിഷ്‌ക ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.
കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ വകുപ്പിന്റെ പരിധിയിലുള്ള നാഷനല്‍ ട്രസ്റ്റ് ആക്ട് മസ്തിഷ്‌ക ഭിന്നശേഷിയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി ലീഗല്‍ ഗാര്‍ഡിയനെ ചുമതലപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.
ഇത്തരക്കാരുടെ സംരക്ഷണത്തിന് സംവിധാനമുണ്ടാക്കുന്നതിലുപരി ഇവരുള്‍പ്പെടുന്ന കുടുംബം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മാനുഷികവും നിയമാനുസൃതവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ബോധവല്‍ക്കരണം കൂടിയാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."