ഇന്ത്യനൂര്‍ ഗോപിയെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു
ചെര്‍പ്പുളശേരി: കേരളത്തിലെ ആദ്യത്തെ നദി സംരക്ഷണ പ്രസ്ഥാനമായ ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇന്ത്യനൂര്‍ ഗോപിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുചേര്‍ന്ന് അടക്കാപുത്തൂര്‍ സ്കൂളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി വി.സി കബീര്‍ ഉദ്ഘാടനം ചെയ്തു.
വെള്ളിനേഴി പഞ്ചായത്തു പ്രസിഡന്റ് കെ. ശ്രീധരന് അധ്യക്ഷനായി. ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി പി.എസ് പണിക്കര്‍, പ്രൊഫ. പി.എ വാസുദേവന്‍, കെ.പി മുഹമ്മദ്, ടി.ആര് അജയന്, സി. രാജഗോപാല്‍, മേജര്‍ പി. രവീന്ദ്രന്, യു. സുരേഷ്, പി.കെ സുധാകരന്, ഓ.കെ സൈദലവി, അറുമുഖന് പാത്തിച്ചിറ, തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ മേധാ പട്ക്കര്‍, മുന്‍ മന്ത്രി എം.എ ബേബി എന്നിവര്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."