ഭാരതപ്പുഴക്ക് നര്‍മദയുടെ അവസ്ഥ: മേധാ പട്ക്കര്‍
ഷൊര്‍ണുര്‍: നര്‍മദ നദിക്കുണ്ടായ അവസ്ഥയാണ് ഇപ്പോള്‍ ഭാരതപുഴക്കുണ്ടായിട്ടുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ പറഞ്ഞു. നാഷനല്‍ അലയന്‍സ് പ്യൂപ്പിള്‍സ് മൂവ്‌മെന്റ് (എന്‍.എ.പി.എം) പ്രവര്‍ത്തകരോടൊപ്പം കൊച്ചിന്‍ പാലത്തിനു സമീപത്തു ഭാരതപ്പുഴയുടെ ശോചനീയാവസ്ഥ കാണാനെത്തിയതായിരുന്നു അദേഹം. കേരളത്തില്‍ ഭീകരമായ പരിസ്ഥിതി കൊള്ളയാണ് നടക്കുന്നത്. അനധികൃത മണല്‍ ഖനനം, പാറപൊട്ടിക്കല്‍, നദികളില്‍ മാലിന്യ നിക്ഷേപം എന്നിവ നടത്തി വരുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ കണ്ണടച്ചിരുന്നു. മുഴുവന്‍ പുഴകളും സംരക്ഷിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കുകയും അതു നടപ്പിലാക്കുകയുംവേണം.
ആവശ്യമെങ്കില്‍ ജനങ്ങള്‍ സമരഭടന്മാരായി രംഗത്തുവരണം. പരിസ്ഥിതി പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമായി മാറണമെന്നും മേധാ പട്കര്‍ പറഞ്ഞു. വിളയോടി വേണുഗോപാല്‍, പ്രൊഫ. കുസുമം ജോസഫ്, വിജയരാഘവന്‍ ചേലിയ, പി.ടി. എം ഹുസൈന്‍, ചന്ദ്രന്‍, ടി.പി രാജന്‍, ജിയോജോസ് എന്നിവരും അവരൊടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."