കേന്ദ്രമന്ത്രിക്കായി ഗ്രൗണ്ട് ഒഴിഞ്ഞു കൊടുത്തില്ല; ക്രിക്കറ്റിലെ അത്ഭുത ബാലന് പൊലിസ് മര്‍ദ്ദനം
മുംബൈ:ക്രിക്കറ്റിലെ അത്ഭുത ബാലനെന്ന് വിശേഷിപ്പിക്കുന്ന 16 കാരനെ കേന്ദ്രമന്ത്രിക്കായി ഗ്രൗണ്ട് ഒഴിഞ്ഞുകൊടുക്കാത്തതിന് പൊലിസ് മര്‍ദ്ദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള മത്സരത്തില്‍ 1009 റണ്‍സെടുത്ത അത്ഭുത ബാലനെന്ന് വിശേഷിപ്പിക്കുന്ന പ്രണവ് ധന്‍വാദെയെയാണ് പൊലിസ് മര്‍ദ്ദിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എത്തുന്ന ഹെലികോപ്റ്റര്‍ ഗ്രൗണ്ടിലിറങ്ങുന്നുണ്ടെന്നും ക്രിക്കറ്റ് പരിശീലനം നടത്തുന്ന പ്രണവ് അടക്കമുള്ള കുട്ടികളോട് പുറത്തുപോകണമെന്നുമുള്ള പൊലിസ് നിര്‍ദ്ദേശം അവഗണിച്ചതാണ് പീഡനത്തിന് കാരണമായത്.
കുട്ടിയെ പൊലിസുകാര്‍ അപമാനിച്ചുവെന്നും തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തതായി പ്രണവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടിയുടെ പിതാവ് എത്തിയാണ് സ്റ്റേഷനില്‍ നിന്നും കൂട്ടികൊണ്ടുപോയത്. എന്നാല്‍ പ്രണവിനെ പൊലിസ് ലോക്കപ്പിലിട്ടിട്ടില്ലെന്ന് പിതാവ് ധന്‍വാദെ പറഞ്ഞു.
മുംബൈയിലെ കെ.സി ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പ്രണവ്. ക്രിക്കറ്റില്‍ അസാമാന്യപ്രകടനം കാഴ്ചവച്ചതുകാരണം മുംബൈയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.
അതേസമയം ഗ്രൗണ്ടുകള്‍ ഹെലിപാഡ് ആക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഹെലികോപ്റ്റര്‍ ഒഴിവാക്കി കാര്‍മാര്‍ഗമാണ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."