അഡീ. എക്‌സൈസ് കമ്മിഷനറുടെ വീട്ടില്‍ റെയ്ഡ്; 50 കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അഡീഷനല്‍ എക്‌സൈസ് കമ്മിഷണറുടെ വസതിയിലും ബന്ധുവീടുകളിലും അഴിമതി നിരോധന വിഭാഗം നടത്തിയ റെയ്ഡില്‍ 50 കോടിയുടെ സ്വത്തുവകകള്‍ കണ്ടെത്തി.
അഡീഷനല്‍ എക്‌സൈസ് കമ്മിഷനര്‍ കെ.എല്‍ ഭാസ്‌കറുടെ വീട്ടിലും ഇയാളുടെ 11 ബന്ധുവീടുകളിലും നടത്തിയ റെയ്ഡിലാണ് അനധികൃത സമ്പാദ്യം കണ്ടെടുത്തത്.
അനധികൃത സമ്പാദ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
കമ്മിഷനറുടെ ഹൈദരാബാദിലെ വസതിക്കുപുറമെ ബന്ധുക്കളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന വിശാഖപട്ടണം, വിജയവാഡ, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ 11 ഇടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.
രണ്ട് ഫ്‌ളാറ്റുകള്‍, വീടുവെക്കാന്‍ കഴിയുന്ന തരത്തിലുള്ള 10 സ്ഥലങ്ങള്‍, 4.5 ഏക്കര്‍ വരുന്ന കൃഷി ഭൂമി, 9 ലക്ഷം രൂപ, മൂന്ന് കി.ലോ സ്വര്‍ണം, 15 കിലോ വെള്ളി, 29 കുപ്പി വിദേശ മദ്യം എന്നിവ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 23 ലക്ഷം രൂപ നിക്ഷേപമായും 3 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും പിടിച്ചെടുത്ത രേഖകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."