HOME
DETAILS

പത്താന്‍കോട്ട് വ്യോമതാവളാക്രമണം: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

  
backup
December 18 2016 | 21:12 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%a4%e0%b4%be



ചണ്ഡിഗഡ്: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍.ഐ.എ)കുറ്റപത്രം ഇന്ന് ചണ്ഡിഗഡ് കോടതിയില്‍ സമര്‍പ്പിക്കും.
കുറ്റപത്രത്തില്‍ പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് മൗലാന മസൂദ് അസര്‍, ഇയാളുടെ സഹോദരന്‍ റഊഫ് അസര്‍, ഖാഷിഫ് ജാന്‍, ഷെയ്ദ് ലത്തിഫ് എന്നിവരാണ് ആക്രമണത്തിന്റെ സൂത്രധാരന്മാര്‍ എന്ന് വ്യക്താക്കിയിട്ടുണ്ട്. മൗലാന മസൂദ് അസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. 2016 ജനുവരി ആദ്യ ആഴ്ചയിലാണ് ഭീകരര്‍ പത്താന്‍ കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. വ്യോമസേനാംഗങ്ങളെ കൊലപ്പെടുത്തുകയും താവളം പൂര്‍ണമായി നശിപ്പിക്കുകയെന്നതുമായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംശയമുന നീണ്ടിരുന്ന പഞ്ചാബ് പൊലിസ് സുപ്രണ്ട് സല്‍വിന്ദര്‍ സിങിന് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.
വ്യോമതാവളം ആക്രമിച്ച സംഘത്തിലെ നാല് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ആക്രമണം നടത്തിയവരെക്കുറിച്ചും ഇവരുടെ ബന്ധുക്കളെക്കുറിച്ചും ഭീകരരുടെ വിലാസത്തെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഭീകരര്‍ തങ്ങളുടെ ബന്ധുക്കളുമായി സംസാരിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ഇവരുടെ ശബ്ദ സാമ്പിളുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  29 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  34 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago