ചാട്ടുകുളത്ത് നിന്ന് ജലം കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു
കുന്നംകുളം: ആല്‍ത്തറയിലെ റോഡ് പണിക്കായി കുന്നംകുളം ചാട്ടുകുളത്ത് നിന്ന് ജലം കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് നഗരസഭയും വിഷയത്തില്‍ ഇടപെട്ടതോടെ ജലമെടുക്കാനെത്തിയവര്‍ വാഹനവുമായി തിരിച്ചുപോയി.
ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആല്‍ത്തറ റോഡു പണിക്കാവശ്യമായ ജലമെടുക്കാനായെന്ന് പറഞ്ഞാണ് ടാങ്ക് ഘടിപ്പിച്ച ലോറിയുമായി ചിലര്‍ എത്തിയത്. ലോറിയില്‍ ഘടിപ്പിച്ച എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കുളത്തില്‍ നിന്നും ജലമൂറ്റാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍ ഓടിയെത്തി. ചാട്ടുകുളത്തെ ജലം കുടിക്കാനുപയോഗിക്കുന്നില്ലെങ്കിലും ഈ ജലസ്രോതസാണ് പരിസരത്തെ ജലം നിനിര്‍ത്താനുള്ള ഏക മാര്‍ഗം. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റു പഞ്ചായത്തുകള്‍ക്ക് കൂടി ജലം എടുക്കാനുള്ള അവസരം നല്‍കിയാല്‍ ഇവിടെ കനത്ത ജലക്ഷാമമുണ്ടകുമെന്ന ഭീതിയാണ് തടയാന്‍ കാരണമായത്. എന്നാല്‍ ജലമെടുക്കാനെത്തിയവര്‍ യാതൊരു അനുമതിയുമില്ലാതെയാണ് വന്നതെന്ന് നഗരസഭ അധികൃര്‍ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ കൂട്ടമായി എത്തിയപ്പോള്‍ ജലമെടുക്കാനെത്തിയവര്‍ വാഹനവുമായി മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."