മെഡിക്കല്‍ കോളജ് അര്‍ബുദ രോഗവിഭാഗത്തിലേക്ക് മരുന്ന് വാങ്ങുന്നതില്‍ ക്രമക്കേടെന്ന് പരാതി
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അര്‍ബുദ രോഗ വിഭാഗത്തിലേക്ക് മരുന്നുകള്‍ വാങ്ങുന്നതില്‍ വന്‍ ക്രമക്കേടെന്ന് പരാതി. നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും വന്‍ അഴിമതി നടക്കുകയാണെന്ന് കുറ്റപ്പെടുത്തിയും ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തിയതിന് പിന്നാലെ വിഷയം സമൂഹ മാധ്യമങ്ങളും എറ്റെടുത്തു. അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍. മഹാദേവന്‍ അറിയിച്ചു.
ഇതിന് മുന്നോടിയായി നാളെ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. അര്‍ബുദ രോഗവിഭാഗത്തിനെതിരേ നേരത്തെ തന്നെ വ്യാപക പരാതി നിലനില്‍ക്കുകയാണ്. ഏക റേഡിയേഷന്‍ മെഷീന്‍ പണിമുടക്കി കിടക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചായി യന്ത്രം നന്നാക്കുമെന്ന പ്രഖ്യാപനമല്ലാതെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ദുരിതത്തിന് ഒരു ശമനവുമില്ലാതെ തുടരുന്നതിനിടയിലാണ് ലോക്കല്‍ പര്‍ച്ചേഴ്‌സിനെതിരെയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."