പച്ചക്കറി കൃഷിയിറക്കിയത് ടെറസില്‍: ഇസ്മഈല്‍ മറുനാട്ടിലും കൊയ്തത് നൂറുമേനി
പെരിങ്ങത്തൂര്‍: നാട്ടില്‍ കൃഷി നടത്തിയ അനുഭവവുമായി ദുബൈയിലേക്കു പറന്ന പാനൂര്‍ സ്വദേശിയും യുവ വ്യവസായിയുമായ കെ.വി ഇസ്മഈല്‍ പച്ചക്കറി കൃഷിയില്‍ കൊയ്തതു നൂറുമേനി. ദുബൈയില്‍ പച്ചക്കറി കൃഷി എവിടെ നടത്തുമെന്ന കാര്യത്തിലും ഇസ്മഈലിനു ആശങ്കയുണ്ടായില്ല. ദുബൈയിലെ ജുമൈറ ബോക്‌സ് പാര്‍ക്കിനു സമീപത്തെ തന്റെ വില്ലയുടെ പരിസരത്താണ് ഇസ്മഈല്‍ പച്ചക്കറി കൃഷി ചെയ്തു മാതൃകയാകുന്നത്.
പാനൂരിലെ തന്റെ വീട്ടുപറമ്പില്‍ പച്ചക്കറി കൃഷിയും വ്യാപകമായ തോതില്‍ മുത്തങ്ങ കൃഷി നടത്തിയതും വയനാട്ടില്‍ കൃഷി, ആട് ഫാം നടത്തിയതുമായ അനുഭവത്തില്‍ നിന്നുമാണു ദുബൈയിലും പച്ചക്കറി കൃഷി നടത്തിയത്. രണ്ടു ലക്ഷത്തോളം രൂപയുടെ മുത്തങ്ങ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പന നടത്താനും കഴിഞ്ഞിരുന്നു.
കെ.പി മോഹനന്‍ കൃഷിമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കൂടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഇത്തരം പരിപാടികളില്‍ നിന്നുലഭിച്ച ആവേശമാണു തന്നെ കാര്‍ഷിക മേഖലയില്‍ സജീവമാക്കിയതെന്നും ഇസ്മഈല്‍ പറയുന്നു. ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമാണ്. ദുബൈ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ സിക്രട്ടറി കൂടിയായ ഇസ്മയിലിനു മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പാനൂര്‍ ജനമൈത്രി പൊലിസിന്റെ അവാര്‍ഡും പാനൂര്‍ ജേസീസിന്റെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."