കുമരംപുത്തൂര്‍ ഉസ്താദ് സൂക്ഷ്മതയുള്ള പണ്ഡിതന്‍: പി.കെ.പി
കണ്ണൂര്‍: സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ സൂക്ഷ്മതയുള്ള പണ്ഡിതനും മാതൃകായോഗ്യനായ അധ്യപകനുമായിരുവെന്നു പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പാപ്പിനിശ്ശേരിയില്‍ നടത്തിയ കുമരംപുത്തൂര്‍ ഉസ്താദ് അനുസമരണവും ദുആ മജ്‌ലിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിത കാലം മാത്രമേ അധ്യക്ഷ പദവിയില്‍ ഇരുന്നുവെങ്കിലും ശാരിരീക വിഷമങ്ങള്‍ പോലും മറന്നു മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാന്‍ ഉസതാദിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഷരീഫ് ബാഖവി അനുസമരണ പ്രഭാഷണം നടത്തി.
ബഷീര്‍ അസ്അദി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം, ഷഹീര്‍ പാപ്പിനിശേരി, മുഹമ്മദ് ബ്‌നു ആദം, അഫ്‌സല്‍ രാമന്തളി, ഗഫൂര്‍ ബാഖവി, ജുനൈദ് ചാലാട് സംസാരിച്ചു.
അസ്‌ലം അസ്ഹരി, ഫത്താഹ് ദാരിമി, അബ്ദുല്‍ ബാഖി, മുസ്തഫ കൊട്ടില, അസ്‌ലം, സുറൂര്‍ പാപ്പിനിശ്ശേരി, സി.പി റാഷിദ്, അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."