HOME
DETAILS

ഇടുക്കിയെ സമ്പൂര്‍ണ്ണ സ്ത്രീ കാന്‍സര്‍ വിമുക്ത ജില്ലയാക്കാന്‍ വനിത കമ്മിഷന്‍ പദ്ധതി ഉദ്ഘാടനം നാളെ മൂന്നാറില്‍ പദ്ധതി നടപ്പാക്കുന്നത് മൂന്ന് ഘട്ടങ്ങളിലായി

  
backup
May 23 2016 | 00:05 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b8%e0%b5%8d

തൊടുപുഴ: സംസ്ഥാനത്ത് ഏറ്റവുമധികം ക്യാന്‍സര്‍ രോഗികളുള്ള ഇടുക്കി ജില്ലയിലെ സ്ത്രീകളെ കാന്‍സറില്‍നിന്നു സമ്പൂര്‍ണ്ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്കു കേരള വനിതാ ക്കമ്മിഷന്‍ തുടക്കം കുറിക്കുന്നു. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നാളെ ചലച്ചിത്രനടി മീര ജാസ്മിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലയില്‍ കമ്മിഷന്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ മാതൃകയിലാണിതു നടപ്പാക്കുക എന്ന് ജില്ലയുടെ ചുമതലയുള്ള കമ്മിഷനംഗം ഡോ ജെ. പ്രമീളാദേവി അറിയിച്ചു.
സ്ത്രീകളുടെ മരണത്തിനുള്ള പ്രധാനകാരണമായി ക്യാന്‍സര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ ഇത്തരമൊരു പരിപാടിക്കു രൂപം നല്‍കിയത്.
തുടക്കത്തിലേ രോഗം കണ്ടെത്താനായാല്‍ ക്യാന്‍സര്‍ മരണങ്ങളില്‍ 65 - 70 ശതമാനവും ഒഴിവാക്കാനാകും. ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. എന്‍ഡോസള്‍ഫാന്റെയും മറ്റും അമിതോപയോഗമുള്ള ജില്ലയില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ വിപത്തിന് ആവര്‍ത്തനസ്വഭാവത്തോടെ തുടരുന്ന ദീര്‍ഘകാലപദ്ധതി പരിഹാരമാകുമെന്ന് പ്രമീളാദേവി പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് നഴ്‌സുമാരുടെയും സേവനം പ്രയോജനപ്പെടുത്തി മൂന്നു ഘട്ടമായാണു പരിപാടി നടപ്പാക്കുക. പ്രവര്‍ത്തകര്‍ക്കുള്ള ബോധവത്ക്കരണമാണ് ആദ്യഘട്ടം. ക്യാന്‍സറിന്റെ പ്രാഥമികലക്ഷണങ്ങള്‍ അധാരമാക്കി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള വിവരശേഖരണമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി, രോഗസാധ്യത ഉള്ളവരെ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളില്‍ എത്തിച്ചു വിശദപരിശോധനയും രോഗമുള്ളവര്‍ക്കു ചികിത്സയും ലഭ്യമാക്കും.
താലൂക്കുതലത്തിലാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക. എല്ലാ താലൂക്കിലും സമാന്തരമായി നടപ്പാക്കുന്ന പദ്ധതിക്കു ദേവികുളം താലൂക്കില്‍ തുടക്കം കുറിക്കും.കോട്ടയം ജില്ലയില്‍ അഞ്ചു താലൂക്കിലും നടപ്പിലാക്കിവരുന്ന പരിപാടി കാഞ്ഞിരപ്പള്ളി താലൂക്കില്‍ മൂന്നാം ഘട്ടത്തിലേക്കു കടന്നു.
അവിടെ നടത്തിയ ക്യാന്‍സര്‍നിര്‍ണ്ണയ ക്യാമ്പില്‍ പ്രാഥമികാവസ്ഥയിലുള്ള രോഗം കണ്ടെത്തിയവര്‍ക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ ഉദ്ദേശിച്ചാണു പരിപാടി നടപ്പാക്കുന്നതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ പുരുഷന്മാരും താല്പര്യം കാണിച്ചതായി പ്രമീളാദേവി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  6 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago