മോദിയുടേത് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം: കാനം
തൊടുപുഴ: രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മോദിയുടെ ഭരണത്തിനു കീഴില്‍ നടക്കുന്നതെന്ന് സി .പി .ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കി മാട്ടുപ്പെട്ടിയില്‍ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ (കെ. ജി. ഒ .എഫ്) സംസ്ഥാന പഠനക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ തുടക്കത്തില്‍ പൊതുമേഖലകളെ സ്വകാര്യവല്‍ക്കരിക്കാനും കുത്തക മുതലാളിമാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ നടപ്പിലാക്കാനും ശ്രമിച്ചതിലൂടെ മോദി തന്റെ അജïകള്‍ വെളിപ്പെടുത്തിയിരുന്നു. ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക അടിയന്തരാവസ്ഥയെ കïില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി കറന്‍സി രഹിതമായ ഭാരതത്തെ കെട്ടിപ്പടുക്കുമെന്ന് പറയുന്നത് പൊള്ളയായ അവകാശവാദങ്ങളാണ്. ഇന്ത്യയില്‍ വെറും നാലു ശതമാനം പേര്‍ മാത്രം എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുള്ളു എന്നിരിക്കെ പേപ്പര്‍ കറന്‍സിയില്‍ നിന്ന് ജനങ്ങളെ അപ്രതീക്ഷിതമായി പ്ലാസ്റ്റിക് കറന്‍സിയിലേക്ക് പറിച്ചുനടാനുള്ള തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂïിക്കാട്ടി.
കെ .ജി. ഒ.എഫ് പ്രസിഡന്റ് ഡോ.ബി ബാഹുലേയന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ് സജികുമാര്‍, പി പ്രസാദ്, വാഴൂര്‍ സോമന്‍, പി മുത്തുപാïി, ജയ്‌സണ്‍ ജോര്‍ജ്,ബെന്നി തോമസ്, ജെ സജീവ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."