നിര്‍മാണപ്രവൃത്തികളെല്ലാം ഡി.എം.ആര്.സി ചെയ്യണമെന്ന ചിന്ത മാറണം: മുഖ്യമന്ത്രി
കോഴിക്കോട്: എല്ലാ നിര്‍മാണ പ്രവൃത്തികളും ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) തന്നെ ചെയ്യണമെന്ന മനോഭാവം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാകാലവും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഡി.എം.ആര്.സിയെ ആശ്രയിക്കാന്‍ കഴിയില്ല. തന്റെ ജീവിതം കൊï് സമൂഹത്തിന് മാതൃക കാണിച്ചു തന്ന മെട്രോമാന് ഇ.ശ്രീധരന്റെ പാത പിന്തുടരാന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പന്നിയങ്കരയില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സമഗ്രമായ വികസനം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചുരുക്കം പേര്‍ക്കെങ്കിലും ചില പ്രയാസങ്ങളുïാകും. എന്നാല്‍ ഈ പ്രയാസങ്ങളെ മുന്‍നിര്‍ത്തി മാത്രം വികസനം വേïെന്ന നിലപാട് സ്വീകരിക്കാനാകില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാല്‍ അടുത്ത വിമാനത്തില്‍ തന്നെ തിരിച്ചുപോകുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി ചൂïിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."