കമലിന് സംഘ്പരിവാറിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട : മുഖ്യമന്ത്രി
കോഴിക്കോട്: കമലിന് സംഘ്പരിവാറിന്റെ ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയഗാന വിവാദം വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ ലാഭമുïാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പയ്യടിമേത്തലിലെ പുത്തൂര്‍ ദേശസേവിനി വായനശാലയില്‍ നടന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വിവിധ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെ എന്തെങ്കിലും ബോധ്യപ്പെടുത്തേï കാര്യം കമലിനില്ല. സംഘ്പരിവാര്‍ കമാലുദ്ദീന് എന്ന് നീട്ടിപ്പറയുന്നത് അസഹിഷ്ണുത കൊïാണ്. അത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുïായ വിവാദങ്ങളെ തുടര്‍ന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ സംവിധായകന് കമലിനെതിരേ തിരിഞ്ഞത്. സംഘ്പരിവാര്‍ സംഘടനകള്‍ കമലിന്റെ വീടിനു മുന്പില് ദേശീയഗാനം ആലപിച്ചു പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."