മൂലധന ശക്തികളെ നേരിടാന്‍ ബഹുജന കൂട്ടായ്മകള്‍ ഉïാക്കണം: മേധാപട്കര്‍
ചെര്‍പ്പുളശേരി: ഇന്ത്യയിലെ പ്രകൃതി ചൂഷകരായ മൂലധന ശക്തികളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ബഹുജനകൂട്ടായ്മകള്‍ ഉïാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. പ്രകൃതിയെ സംരക്ഷിച്ചാലെ മനുഷ്യന് ഭാവിയുള്ളു.എല്ലാ നദികളുടെയും ഒഴുക്കിന് തടസ്സം നില്ക്കുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിന് ഒന്നിക്കണമെന്നും അവര്‍ പറഞ്ഞു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് നാശമുïാക്കുന്ന രീതിയിലുള്ള ഡാം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം.പെരിയാറിലെ അമിതമായ മണല്‍ ഖനനം നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മേധ ആവശ്യപ്പെട്ടു. ചെര്‍പ്പുളശേരി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്കൂളില്‍ ഇന്ത്യന്നൂര്‍ ഗോപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍.
ഗ്രാമസഭകളില്‍ തീരുമാനമെടുത്ത് വന്‍കിട ബഹുരാഷ്ട്രാ കുത്തകയായ പ്ലാച്ചിമടയിലെ കോള കമ്പനിയെ പൂട്ടിച്ച ജനകീയ കൂട്ടായ്മയുടെ വിജയം നമുക്ക് മുന്നിലുï്. അത് മുന്‍നിര്‍ത്തി മറ്റു കുത്തകകളെയും നാടുകടത്താന്‍ നമുക്കാവണം. കടല്‍ത്തീരങ്ങള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണ് മോദി സര്‍ക്കാര്‍. അദാനി,അംബാനി പോലുള്ള വന്‍കിട കുത്തകകളുടെ നര്‍മദ നദിതീരത്തെ വിനോദസഞ്ചാര കച്ചവടത്തിനെതിരെ നര്‍മദ സേവയാത്ര എന്ന സമരമുഖം തുറന്നിരിക്കുന്നതായും അവര്‍ പറഞ്ഞു.
എം.ബി.രാജേഷ് എം.പി യുടെ അധ്യക്ഷതയില്‍ എം.എ.ബേബി മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.എസ് പണിക്കര്‍, സി.പി.മുഹമ്മദ്, കെ.പി.സുരേഷ്രാജ്, കുസുമം ജോസഫ്, ഇ.ഉണ്ണികൃഷ്ണന്,ശോഭീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."