സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കഥ പറയാന്‍ ഇനി അപ്പുനായരില്ല
ആനക്കര: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കഥ പറയാന്‍ ഇനി അപ്പുനായരില്ല. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഐ.എന്‍.എയുടെ ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയ്ക്കു പിന്നാലെ ഐ.എന്‍.എ ഭടന്‍ ആനക്കര പൂക്കോട്ടുമേലേതില്‍ അപ്പുനായരും ഓര്‍മ്മയായി. 105 ാം വയസിലും സമര പോരാട്ടങ്ങളെ കുറിച്ച് വാചാലനാകുന്ന അപ്പുനായരെ തേടി വിദ്യാര്‍ഥികള്‍ അടക്കമുളളവരെത്തുമായിരുന്നു. എന്നും സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം ആവേശം കൊള്ളും.
സിംഗപ്പൂരില്‍ ജോലി ചെയ്യുമ്പോഴാണ് അപ്പു നായര്‍ ഐ.എന്‍.എ.യില്‍ എത്തുന്നത്. കൈവിരല്‍ അറുത്ത് ആ രക്തം കൊï് പ്രതിജ്ഞയില്‍ ഒപ്പിട്ടാണ് ഐ.എന്‍.എ.യിലെ നമ്പര്‍ ടു ഡിവിഷനില്‍ അദ്ദേഹമെത്തിയത്. ബിഡാരി ക്യാംപില്‍ വെച്ചാണ് അന്ന് പ്രതിജ്ഞയെടുത്തത്. രïു മാസം കഠിനമായ പരിശീലനവും ലഭിച്ചു. പിന്നീട് റങ്കൂണിലേക്കുപോകാന്‍ നിര്‍ദേശം ലഭിച്ചപ്പോള്‍ അങ്ങോട്ടുപോയി. യുദ്ധത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ കാല്‍നടയായിട്ടായിരുന്നു യാത്ര.
സിംബോങ്ങില്‍ നിന്ന് കാടുവഴി 700 ഓളം കിലോമീറ്ററുകളാണ് നടന്നത്. മൃഗങ്ങളും, ദുര്‍ഘട പാതകളും, അട്ടകളും, തേളുകളും നിറഞ്ഞ വന യാത്ര. രï് കൂറ്റന്‍ മലകളും കയറിയിറങ്ങി. പലവട്ടം ബ്രിട്ടീഷ് പട്ടാളത്തിന്റെ തെരച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ബോട്ടുവഴി ഉള്‍ക്കടലിലെത്തി. അവിടെ നിന്ന് കപ്പലില്‍ റങ്കൂണിലേക്കുള്ള യാത്ര. അവിടെവെച്ചാണ് യുദ്ധതന്ത്രങ്ങളും ആയുധ പരിശീലനങ്ങളും ലഭിച്ചത്. പരിശീലനം നേടി മടങ്ങുംവഴിയാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണമുïായത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്തു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലാകപ്പെട്ട അപ്പുനായര്‍ക്ക് ആറുമാസവും 20ദിവസവും ജയിലില്‍ കിടക്കേïിവന്നു.
ജയില്‍ വാസത്തിനിടയിലാണ് സുഭാഷ് ചന്ദ്രബോസ് അപകടത്തില്‍ മരിച്ചതായ വിവരം ലഭിക്കുന്നത്. എന്നാല്‍ ഇതു വിശ്വസിക്കുന്ന കൂട്ടത്തിലല്ലായിരുന്നു അപ്പുനായര്‍. ബോസ് മരിച്ചിട്ടില്ലെന്ന് വിശ്വസിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അപ്പുനായര്‍. ബോസിന്റെ അറിവോടെ കെട്ടിച്ചമച്ചതാണ് ഈ നാടകമെന്നും ചെങ്കോട്ടയില്‍ ദേശീയ പതാക പാറുന്ന സമയത്ത് വേഷപ്രച്ഛന്നനായി നേതാജി ഉïാകുമെന്നുമാണ് അപ്പു നായര്‍ വിശ്വസിച്ചത്.
പരിശീലന ക്യാംപുകളില്ലാം പലവട്ടം പലവേഷങ്ങളിലായി നേതാജിയെ സന്ദര്‍ശിച്ച ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവയ്ക്കാറുï്. ജയില്‍ വാസത്തിനുശേഷം നാട്ടിലെത്തിയാണ് വിവാഹം കഴിച്ചത്.
ബോസിന്റെ വലിയ ഫോട്ടോ, ഐ.എന്‍.യു.ടെ യൂണിഫോം, ബാഡ്ജുകള്‍ എന്നിവ മരണംവരെ ഇദ്ദേഹം സൂക്ഷിച്ചിച്ചിരുന്നു. ഓരോ സ്വാതന്ത്ര്യ ദിനം എത്തുമ്പോഴും പല ദേശങ്ങളില്‍ നിന്നായി എത്തുന്ന കുട്ടികള്‍ക്ക് ആവേശം ചോരാതെ പോരാട്ടകഥകള്‍ പകര്‍ന്നു നല്‍കാനും അപ്പുനായര്‍ തയ്യാറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."