ജയരാജനെതിരായ ത്വരിതാന്വേഷണം: ജേക്കബ് തോമസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പി.സി ജോര്‍ജ്
അമ്പലപ്പുഴ: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരേ വിജിലന്‍സ് പുറപ്പെടുവിച്ച ത്വരിതാന്വേഷണം പാതിവഴിയിലായെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. 42 ദിവസത്തിനിടെ ത്വരിത പരിശോധന നടത്തി ജയരാജന് കുറ്റക്കാരനാണോ അല്ലയോയെന്നു തെളിയിക്കേïതായിരുന്നു.
എന്നാല്‍ 54 ദിവസം പിന്നിട്ടിട്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതിനു കഴിഞ്ഞില്ല. ജയരാജന് കേസുമുതല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്വയം കൂടുക്കൂട്ടി ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ചുവപ്പു കാര്‍ഡും മഞ്ഞ കാര്‍ഡും കാട്ടി ഇയാള്‍ ഇളിഭ്യനായി. തന്റെ നാട്ടുകാരനാണ് ഈ ഐ.പി.എസുകാരന്.
ഇയാള്‍ക്ക് ഇത്തിരി വിവരമുïെന്നാണ് താന്‍ കരുതിയത്. ഇത്രയും മന്ത്രിമാര്‍ കട്ടുമുടിച്ചിട്ടും ഒരു കേസ് തെളിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനുവരിയില്‍ താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു കഴിഞ്ഞാല്‍ ഒരുത്തനെയും വഴിയെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. നൂറു രൂപ കൈക്കൂലി വാങ്ങുന്ന പ്യൂണിനെ ജയിലിലാക്കാന്‍ ആവേശമാണ്. എന്നാല്‍ കോടികള്‍ കൈക്കൂലി വാങ്ങുന്ന രാഷ്ട്രീയക്കാര്‍ കൊഞ്ഞനം കുത്തി നടക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഗള്‍ഫ് റിട്ടേണ്‍സ് ആന്റ് പ്രവാസി മലയാളി അസോസിയേഷന്റെ ആലപ്പുഴ ജില്ലാ സമ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."