HOME
DETAILS
MAL
ദേശസ്നേഹത്തിന്റെ കാര്‍ഡ് കൊണ്ടുനടക്കേണ്ട കാലം: ടി. പത്മനാഭന്
backup
December 18 2016 | 21:12 PM
കോഴിക്കോട്: ദേശസ്നേഹത്തിന്റെ കാര്‍ഡ് കൊണ്ടുനടക്കേണ്ട കാലമാണിതെന്ന് എഴുത്തുകാരന് ടി പത്മനാഭന്. പുതിയ കാര്‍ഡ് ഏതു തഹസില്‍ദാരില്‍ നിന്നു കിട്ടുമെന്നറിയിച്ചാല് പോയി വാങ്ങാമെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ കൈവശം രണ്ടു തിരിച്ചറിയല്‍ രേഖകളുണ്ട്. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും. ഇപ്പോള്‍ പുതുതായി മറ്റൊരു കാര്‍ഡ് കൂടി വേണം. ദേശസ്നേഹം തെളിയിക്കുന്നതിനായിട്ടാണ് അത്.
അതു കൊടുക്കുന്നത് ഏത് തഹസില്‍ദാര്‍ ആണെന്നറിഞ്ഞാല്‍ സംഘടിപ്പിക്കാമായിരുന്നുവെന്നും ടി.പത്മനാഭന് പറഞ്ഞു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി ദാസ് പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."