അഴിമതി മുക്ത കേരളത്തിനായി നിയമനിര്‍മാണം നടത്തുന്നു
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തെ അഴിമതി മുക്തമാക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയമ നിര്‍മാണത്തിലൂടെ വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കരട് ബില്‍ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെയും നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതേ തുടര്‍ന്ന് ഒന്നാം വട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. ഇനി വകുപ്പ് സെക്രട്ടിമാര്‍, സര്‍വിസ് സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷം നിയമവകുപ്പുമായും വിജിലന്‍സുമായും കൂടിയാലോചിച്ച് കരട് ബില്‍ തയ്യാറാക്കും. അടുത്ത മാസം അവസാനത്തോടെ മന്ത്രിസഭയ്ക്കു മുന്നില്‍ കരട് ബില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി അടുത്ത ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിയമ നിര്‍മാണത്തിനു മുന്നോടിയായി എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വത്തും മറ്റു സമ്പാദ്യങ്ങളും സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താനുള്ള നടപടികള്‍ പൊതു ഭരണ വകുപ്പ് ആരംഭിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരുടെ അനധികൃത സ്വത്തു സമ്പാദ്യം കïുകെട്ടല്‍, അഴിമതിയില്‍ പെടുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും. എതാï് അഞ്ചര ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അഞ്ചരലക്ഷം പൊതുമേഖലാ ജീവനക്കാരും, 1209 തദ്ദേശസ്ഥാപനങ്ങളിലെ കാല്‍ലക്ഷം ജീവനക്കാരും ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥരും നിയമത്തിനു കീഴില്‍ വരും.
ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അനാവശ്യ കേസുകള്‍ നല്‍കുന്ന പൊതു പ്രവര്‍ത്തകരെ നിലയ്ക്കു നിര്‍ത്താനും സോഷ്യല്‍ ഓഡിറ്റിങ്, സുതാര്യത ഉറപ്പുവരുത്തല്‍, സോഷ്യല്‍ അക്കൗïബിലിറ്റി എന്നിവയ്ക്കും നിയമത്തില്‍ പ്രധാന ഊന്നല്‍ നല്‍കും. ജീവനക്കാര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സംവിധാനവും നിയമത്തില്‍ കൊïുവരും. കേരളത്തില്‍ അഴിമതി വിരുദ്ധ നിയമം നിലവിലുïെങ്കിലും അത് കര്‍ശനമല്ല.
ഈ നിയമം പാടെ പൊളിച്ചെഴുതാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പുതിയ ബില്‍ ഉïാക്കി നിയമസഭയില്‍ അവതരിപ്പിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ ജനകീയമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു കിട്ടിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബില്ലായി തന്നെ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരേ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള നിയമവും സി.ബി.ഐ, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ എന്നിവയും പ്രവര്‍ത്തന മാനദണ്ഡവും ഈ നിയമത്തിലും പാലിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനും ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുï്. നിയമ നിര്‍മാണം നടത്തുമ്പോള്‍ വിജിലന്‍സ് പൂര്‍ണമായും സ്വതന്ത്രമാകും. ഒരു ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്നു കïെത്തിയാല്‍ വിജിലന്‍സിന് നേരിട്ട് നടപടിയെടുക്കാം.
നിലവില്‍ വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയാണ് ചെയ്യുന്നത്. കൂടാതെ വിജിലന്‍സിന് സെക്രട്ടേറിയറ്റിലേതടക്കം ഫയല്‍നീക്കം പരിശോധിക്കാനും നിയമത്തില്‍ വ്യവസ്ഥയുïാകും. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിനു തന്നെ നടപടി സ്വീകരിക്കാം. നിയമം നടപ്പിലാകുന്നതോടെ മുഖ്യമന്ത്രി അധ്യക്ഷനായും ചീഫ്‌സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായുള്ള കണ്‍സോര്‍ഷ്യം ആയിരിക്കും വിജിലന്‍സിനെ നിയന്ത്രിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മേധാവികളെ നിയമിക്കുന്നതും ഈ കണ്‍സോര്‍ഷ്യത്തിന്റെ ചുമതലയാകും. ഇപ്പോള്‍ റിയാബാണ് നിയമനം നടത്തുന്നത്. പര്‍ച്ചേസുകള്‍ക്കായി അഴിമതിരഹിതരായ ഉദ്യോഗസ്ഥരുടെ പാനലുïാക്കുന്നതും ഈ കണ്‍സോര്‍ഷ്യമായിരിക്കും. നിയമം വരുമ്പോള്‍ വിജിലന്‍സില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. സി.ബി.ഐ ബുള്ളറ്റിന്‍ മാതൃകയില്‍ നിയമങ്ങളുടേയും അന്വേഷണങ്ങളുടേയും വിവരങ്ങളുള്‍പ്പെടുത്തി വിജിലന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും പദ്ധതിയുï്. വിജിലന്‍സ് തലപ്പത്തു നിന്ന് ജേക്കബ് തോമസിനെ പുകച്ചു പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിയമം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."