കേരളത്തിലെ മുസ്ലിം സമൂഹത്തെ സി.എച്ച് ഇന്ത്യന്‍ പൊതുജീവിതത്തിന്റെ ഭാഗമാക്കി: മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമൂഹത്തെ ഇന്ത്യന്‍ പൊതു ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതില്‍ സി.എച്ച് മുഹമ്മദ് കോയക്കു വലിയ പങ്കുണ്ടെന്നും മതം തീവ്രവാദത്തിലേക്കും വര്‍ഗീയതയിലേക്കും വഴുതി വീഴാതിരിക്കാനുള്ള നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് സിറ്റി നോര്‍ത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സി.എച്ച് അവാര്‍ഡ് ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എസ്.വി ഹസന്‍കോയ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉപഹാരം നല്കി. എം.കെ രാഘവന് എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഇഫ്ത്തിഖാര്‍ ശരീഫ് യു.എസ്.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.സി മായിന്‍ ഹാജി, അബ്ദുസമദ് സമദാനി, ടി.പി.എം സാഹിര്‍, സി മോയിന്‍കുട്ടി, ഉമര്‍ പാണ്ടികശാല, പി മോഹനന് മാസ്റ്റര്‍, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, ഡോ.എ നീലലോഹിതദാസന്‍ നാടാര്‍, കെ.സി അബു, എം.പി അഹമ്മദ്, മനയത്ത് ചന്ദ്രന്, പി.കെ.കെ ബാവ, പി.എം സുരേഷ്ബാബു, ആശിഖ് ചെലവൂര്‍, ടി.പി ചെറൂപ്പ സംസാരിച്ചു.
സംഘാടക സമിതി ചെയര്മാന് പി.എ ഹംസ മുഖ്യമന്ത്രിക്കു ഉപഹാരം നല്കി, ജനറല്‍ കണ്‍വീനര്‍ നവാസ് പൂനൂര് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മണ്ഡലം സെക്രട്ടറി പി ഇസ്മാഈല്‍ സ്വാഗതവും വൈസ് ചെയര്മാന് എം.വി കുഞ്ഞാമു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."