HOME
DETAILS
MAL
വിദ്യാഭ്യാസ ചട്ട ഭേദഗതി ചര്‍ച്ച വേണം: കെ.എസ്.ടി.യു
backup
December 18 2016 | 22:12 PM
കോഴിക്കോട്: ധൃതി പിടിച്ചുള്ള ചട്ടഭേദഗതികള്‍(കെ.ഇ.ആര്) പുന:പരിശോധിക്കണമെന്നും ഗൗരവമായ ഇത്തരം പ്രശ്നങ്ങളില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച വേണമെന്നും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍(കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 5,6,7 തിയതികളില്‍ മണ്ണാര്‍ക്കാട് വച്ച് സംസ്ഥാന സമ്മേളനം നടക്കും.'വിദ്യാഭ്യാസം മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്നതാണ് സമ്മേളന പ്രമേയം. സംഘാടക സമിതി രൂപീകരണ യോഗം 22 ന് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട്ട് നടക്കും.സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഏ.കെ സൈനുദ്ദീന്‍, വി.കെ മൂസ്സ, അബ്ദുല്ല വാവൂര്, പി.കെ ഹംസ, ഇ.മുസ്തഫ, പി.കെ അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."