HOME
DETAILS
MAL
ബി.ജെ.പി മേഖലാ ജാഥകള്‍ സംഘടിപ്പിക്കും
backup
December 18 2016 | 22:12 PM
പത്തനംതിട്ട: കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ചരല്‍ക്കുന്നില്‍ നാലു ദിവസം നീണ്ടുനിന്ന പരിശീലന ശിബിര തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളേയും സ്പര്‍ശിച്ച് നടത്തുന്ന ജാഥയ്ക്ക് കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി പ്രചരണയാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി എട്ടു മുതല്‍ 12 വരെയാണ് ജാഥകള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."