HOME
DETAILS
MAL
പ്രഭാവര്‍മയ്ക്കും പെരുമാള്‍ മുരുകനും പുരസ്കാരം
backup
December 18 2016 | 22:12 PM
തിരുവനന്തപുരം: പട്ടത്തുവിള കരുണാകരന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പട്ടത്തുവിള പുരസ്കാരത്തിന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവര്‍മയും തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകനും അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. എം.എ. ബേബി അധ്യക്ഷനും കെ.മോഹന്‍കുമാര്‍, എം.പി അച്യുതന് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കുമെന്ന് പട്ടത്തുവിള ട്രസ്റ്റ് ചെയര്മാന് ജി. സത്യബാബുവും സെക്രട്ടറി ആര്.എസ് ബാബുവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."