HOME
DETAILS

അട്ടപ്പാടിയുടെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് തയാറാക്കണം

  
backup
December 18 2016 | 22:12 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95

തിരുവനന്തപുരം:  ആദിവാസി മേഖലയായ അട്ടപ്പാടി നേരിടുന്ന  പ്രശ്‌നങ്ങള്‍  അടിയന്തരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍  പ്രത്യേക പാക്കേജ് തയാറാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി അവിടം സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍, ആദിവാസി തലവന്മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തയാറാക്കിയ  റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. അട്ടപ്പാടി നേരിടുന്നത് രൂക്ഷമായ പരിസ്ഥിതിത്തകര്‍ച്ചയും, അതുമൂലം ഉണ്ടാവുന്ന വരള്‍ച്ചയുമാണ്. എന്നാല്‍,  വരള്‍ച്ചയെ  നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു മുന്‍കരുതല്‍ നടപടിയും ഇതേവരെ സ്വീകരിച്ചതായി കാണുന്നില്ല. അതിന് വേണ്ട അടിയന്തരനടപടികള്‍ വിവിധ വകുപ്പുകള്‍ വഴി ഉടനടി ചെയ്യേണ്ടതാണെന്ന് കത്തില്‍ പറയുന്നു. അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുകയാണ്. പോഷകസമൃദ്ധമായ ആഹാരത്തിന്റെ കുറവാണ് ഇതിന് പ്രധാനകാരണം. അതുപോലെ, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവന്‍രക്ഷാ മരുന്നുകളുടെ ദൗര്‍ലഭ്യവും ആശുപത്രികളിലെ ജീവനക്കാരുടെ കുറവും പരിഹരിക്കണം. അട്ടപ്പാടിയില്‍ അടിയന്തരമായി 3500 ശൗചാലയങ്ങളെങ്കിലും നിര്‍മ്മിക്കുന്നതിന് നടപടി ഉണ്ടാകണം.
പോഷകാഹാരക്കുറവും  വിളര്‍ച്ചയും മുതിര്‍ന്ന കുട്ടികളെപ്പോലും രോഗഗ്രസ്തരാക്കുന്നു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണം. അട്ടപ്പാടിയിലെ പ്രധാന റോഡുകളായ മണ്ണാര്‍ക്കാട്-അഗളി, അഗളി-ചിറ്റൂര്‍ എന്നിവ പുനരുദ്ധരിക്കുന്നതിന്  നടപടി സ്വീകരിക്കണം. അട്ടപ്പാടിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിനു ലഭിക്കേണ്ട 6.47 ടി.എം.സി വെള്ളം ലഭിക്കുന്നതിനും അട്ടപ്പാടി പദ്ധതി നടപ്പിലാക്കണം. മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലുമുള്ള പ്രദേശമെന്ന നിലയില്‍ കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം അട്ടപ്പാടിയില്‍ ലഭ്യമാവണം. ഈ പ്രദേശത്ത് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ ഏകോപനമില്ലായ്മ പ്രവര്‍ത്തനങ്ങളുടെ  കാര്യക്ഷമത കുറയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago